വിസ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് പറക്കാവുന്ന അഞ്ച് രാജ്യങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (17:37 IST)
സാധാരണയായി പുറം രാജ്യങ്ങളിലേക്ക് യാത്ര പോകണമെങ്കില്‍ വിസ ആവശ്യമാണ്. അതുപോലെതന്നെ ധാരാളം നടപടിക്രമങ്ങളും പൂര്‍ത്തിയാക്കണം. യാത്ര ഇഷ്ടപ്പെടുന്നവരില്‍ പലര്‍ക്കും ഇത്തരം നൂലാമാലകള്‍ ഒരു തടസ്സമായേക്കാം. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ സഞ്ചരിക്കാവുന്ന അഞ്ച് രാജ്യങ്ങള്‍ ഉണ്ട്. ഏതൊക്കെയാണ് അവയെന്നു നോക്കാം. ഏഷ്യയിലെ തന്നെ ഏറ്റവും പ്രശസ്തവും എല്ലാവര്‍ക്കും പ്രിയങ്കരവുമായ മാലിദ്വീപാണ് അത്തരത്തില്‍ ഒരു രാജ്യം. ഇവിടെ പോകാന്‍ ഇന്ത്യക്കാര്‍ക്ക് വിസ വേണ്ടെന്ന് മാത്രമല്ല 30 ദിവസം വരെ അവിടെ താമസിക്കാനും സാധിക്കും.

അതോടൊപ്പം തന്നെ മലേഷ്യ ,ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും വിസ ഇല്ലാതെ പോകാനും 30 ദിവസം വരെ തങ്ങാനും സാധിക്കും. ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ സഞ്ചരിക്കാവുന്ന മറ്റൊരു രാജ്യമാണ് വിയറ്റ്‌നാം. മറ്റൊന്ന് തായ്ലന്‍ഡ് ആണ്. 2023 ലാണ് തായ്ലന്‍ഡ് ഇന്ത്യക്കാരെ വിസ ഇല്ലാതെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയത്. ഈ വര്‍ഷം നവംബര്‍ 11 വരെയാണ് തായ്ലന്‍ഡില്‍ ഇന്ത്യക്കും പൗരന്മാര്‍ക്ക് വിസ ഇല്ലാതെ പ്രവേശനം അനുവദിച്ചിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :