Sumeesh|
Last Modified വ്യാഴം, 5 ജൂലൈ 2018 (14:54 IST)
ട്രയിനിൽ ലഭിക്കുന്ന ഭക്ഷണങ്ങൾ ഇനി സംശയം കൂടാതെ കഴിക്കാം. ട്രെയിൽ നൽകുന്ന ഭക്ഷണങ്ങൾ പാകം ചെയ്യുന്നത് ലൈവായി യാത്രക്കാരിൽ എത്തിച്ചിരിക്കുകയാണ് ഐ ആർ സി ടി സി. ഐ ആർ സി ടി സിയുടെ വെബ്സൈറ്റിലെ പ്രത്യേഗ ലിങ്കിൽ ക്ലിക്ക് ചെയ്താൽ അടുക്കളകൾ നമുക്ക് കൺമുന്നിൽ കാണാം. റെയിൽവേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വാനി ലോഹാനിയാണ് കഴിഞ്ഞ ദിവസം പുതിയ സംവിധാനം ഉദ്‌ഘാടനം ചെയ്തത്.
രാജ്യത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഐ ആർ സി ടി സി
പാജകപ്പുരകളെ ലൈവായി കാണാനുള്ള സംവിധാനങ്ങൾ വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. ഐ ആർ സി ടി സിയുടെ മേൽ നോട്ടത്തിലുള്ള പാചകപ്പുരകൾ മാത്രമാണ് ലൈവായി കാണാനാകുക. മറ്റു കേറ്ററിഗ് യൂണിറ്റുകളെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
ട്രെയിനുകളിൽ ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ച് നിരന്തരമായി പരാതികളും സംശയങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് പുതിയ ലൈവ സ്ട്രീമിങ് സംവിധാനവുമായി ഐ ആർ സി ടി സി രംഗത്തെത്തിയത്. ഇതു വഴി ട്രെയിനിൽ ലഭിക്കുന്ന ഭക്ഷണത്തിന്റെ വിശ്വാസ്യത ഉറപ്പു വരുത്താമെന്നാണ് ഇന്ത്യൻ റെയിൽവേ കണക്കു കൂട്ടുന്നത്.