ശ്രീ കൃഷ്ണന്റെ ചിത്രങ്ങൾ വീട്ടിൽ വെച്ചാൽ?

Sumeesh| Last Modified വ്യാഴം, 5 ജൂലൈ 2018 (12:41 IST)
ഐശ്വര്യത്തിന്റെ പ്രദിക്കമായാണ് ശ്രീകൃഷ്ണണ്ടെ ചിത്രങ്ങളെ കണക്കാക്കാറുള്ളത്. മഹാ വിഷ്ണുവിന്റെ എട്ടാമത്തെ അവക്താരമായ കൃണൻ മഹാവിഷ്ണുവിന്റെ പൂർണ അവതാരമാണ്. അതിനാൽ ശ്രീ കൃഷ്ണന്റെ ചിത്രങ്ങൾ വീട്ടിൽ വക്കുന്നത് എപ്പോഴും ഗുണങ്ങൽ നൽകും.

കൃഷ്ണ ഭഗവാന് അനേകം രൂപങ്ങൾ ഉണ്ട്. ഇത്തരത്തിൽ പല രൂപത്തിലുള്ള കൃഷ്ണ ഭഗവാനെ പ്രതിഷ്ഠിച്ചിട്ടുള്ള അമ്പലങ്ങൾ നമുക്ക് അറിയാമല്ലോ. കൃഷ്ണന്റെ ഓരോ രൂപത്തിലുള്ള ചിത്രവും കുടുംബത്തിൽ വ്യത്യസ്ത ഫലങ്ങളാണ് നൽകുക.

വെണ്ണ കട്ടു തിന്നുന്ന കൃഷ്ണന്റെ ചിത്രം വീട്ടിൽ വക്കുന്നത് സന്താന സൌഭാഗ്യം നൽകും എന്നാണ് വിശ്വാസം. ഓടക്കുഴലൂതുന്ന കൃഷ്ണന്റെ ചിത്രങ്ങളാണ് സാധാരണ വീടുകളിൽ കാണാറുള്ളത്. ഇത് കുടുംബത്തിന് സമൃദ്ധിയും സന്തോഷവും ഐക്യവും നൽകും. ഇനി രാധാകൃഷണന്റെ ചിത്രമാണ് വീടുകളിൽ സ്ഥാപിക്കുന്നതെങ്കിൽ ദമ്പതിമാരിൽ ബന്ധം ദൃഢമാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :