അഭിറാം മനോഹർ|
Last Modified ചൊവ്വ, 13 ഓഗസ്റ്റ് 2024 (11:26 IST)
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ നാണംകെട്ട പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ പരിഹസിച്ച് മുന്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളറായ തന്‍വീര്‍ മുഹമ്മദ്. ചില താരങ്ങളെ മാത്രം ആശ്രയിച്ചാണ് ഇന്ത്യ കളിക്കുന്നതെന്നും അവരില്ലെങ്കില്‍ ഇന്ത്യയെ അനായാസമായി തോല്‍പ്പിക്കാനാകുമെന്നും തന്‍വീര്‍ മുഹമ്മദ് പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ ഭാവിയില്‍ മികച്ച രീതിയില്‍ മുന്നോട്ട് നയിക്കന കെല്‍പ്പുള്ള ബാറ്റര്‍മാര്‍ ടീമിലില്ലെന്നും തന്‍വീര്‍ പറയുന്നു.
രോഹിത് ശര്‍മയും കെ എല്‍ രാഹുലും വിരാട് കോലിയും ഉള്‍പ്പെടുന്ന ടീമാണ് ശ്രീലങ്കക്കെതിരെ 2-0 ത്തിന് പരാജയപ്പെട്ടത്. ആദ്യ മത്സരം സമനിലയായപ്പോള്‍ ബാക്കി രണ്ട് മത്സരത്തിലും ശ്രീലങ്കന്‍ സ്പിന്‍ നിരയ്‌ക്കെതിരെ ഇന്ത്യന്‍ ടീം ദയനീയമായി പരാജയപ്പെട്ടു. രോഹിത് ശര്‍മ , വിരാട് കോലി എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ ഭാവിയില്‍ ഇന്ത്യന്‍ ബാറ്റിംഗിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ശേഷിയുള്ള ആരും തന്നെ ഇന്ത്യന്‍ നിരയിലില്ല.
ബൗളിംഗില്‍ ടീം ചിലപ്പോള്‍ മുന്നോട്ട് പോയേക്കാം. പക്ഷേ ബാറ്റിംഗില്‍ അത് കഠിനമാകും. നാട്ടിലെ സാഹചര്യങ്ങളില്‍ ഫ്‌ളാറ്റ് പിച്ചുകളിലെല്ലാം ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്‍സെടുക്കുമായിരിക്കും. എന്നാല്‍ പന്ത് ടേണ്‍ ചെയ്യുന്ന സ്വിങ്ങുള്ള പിച്ചുകളില്‍ പിടിച്ചുനില്‍ക്കാനുള്ള കഴിവ് ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പിനില്ലെന്നും തന്‍വീര്‍ വ്യക്തമാക്കി. രോഹിത് ശര്‍മ, വിരാട് കോലി,ജസ്പ്രീത്
ബുമ്ര എന്നിവര്‍ പാകിസ്ഥാനെതിരെ കളിച്ചില്ലെങ്കില്‍ പാകിസ്ഥാന്‍ ഇന്ത്യയെ തകര്‍ത്തുവിടുമെന്നും തന്‍വീര്‍ പറഞ്ഞു.