ന്യൂഡല്‍ഹി|
VISHNU.NL|
Last Updated:
വ്യാഴം, 19 ഫെബ്രുവരി 2015 (16:24 IST)
മുംബൈ ആക്രമണത്തിനെത്തിയതുപോലെ വീണ്ടും തീവ്രവാദികള്‍ ഇന്ത്യയില്‍ ആക്രമണത്തിനായി തയ്യാറെടുപ്പുകള്‍ നടത്തുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇത്തവണ തീവ്രവാദികള്‍ കരയില്‍ ആക്രമണം നടത്തുന്നതിനു പകരം നാവിക സേനയേ ആക്രമിച്ച് കപ്പലുകള്‍ക്കും അന്തര്‍വാഹിനികള്‍ക്കും കേടുപാടുകള്‍ വരുത്തുകയാണ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നത്. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ തോയിബ തീവ്രവാദികളാണ് ഇന്ത്യന്‍ നാവിക സേനയെ ആക്രമിക്കാന്‍ തയ്യാറെടുക്കുന്നത്.
ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തുനിന്നും 365 മൈല്‍ അകലെവച്ച് പാകിസ്താന്‍ തീവ്രവാദികളുടെ ബോട്ട് കത്തിയര്‍ന്നതിനു പിന്നാലെയാണ് പുതിയ മുന്നറിയിപ്പും ലഭിക്കുന്നത്. മുന്നറിയിപ്പ് നാവിക സേനയ്ക്ക് ഇന്റലിജന്‍സ് കൈമാറിയിട്ടുണ്ട്. യുദ്ധക്കപ്പലുകള്‍ അടക്കം നാവികസേനയുടെ സുപ്രധാന ആസ്തികളിലാണ് ലഷ്‌കറെ നോട്ടമിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്താന്‍ നാവികസേനയുടെ സഹായവും ഇതിന് അവര്‍ക്ക് ലഭിച്ചേക്കാമെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു.
26/11 മുംബൈ തീവ്രവാദി ആക്രമണത്തിനായി കറാച്ചിയില്‍ നിന്നും തീവ്രവാദികള്‍ അറബിക്കടല്‍ വഴിയാണ് മുംബൈ തീരത്ത് കടന്നത്. അന്നു മുതല്‍ കടല്‍മാര്‍ഗമുള്ള തീവ്രവാദ ഭീഷണി ഇന്ത്യ നേരിടുന്നുണ്ട്. എന്നാല്‍ ഇത്തവണ നാവിക ആക്രമണം നടത്തി ഇന്ത്യയെ ഞെട്ടിക്കുകയും പ്രതിരോധത്തിലാക്കുകയുമാണ് തീവ്രവാദികളുടെ ലക്ഷ്യം. കറാച്ചിയ്ക്കു സമീപം ലഷ്‌കറെയുടെ നാവികസേന വിഭാഗം ഇതിനുള്ള ഒരുക്കങ്ങള്‍ മാസങ്ങള്‍ക്കു മുന്‍പേ ആരംഭിച്ചു കഴിഞ്ഞതായി ഇന്റലിജന്‍സ് വിഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.