പാക് ടീമില്‍ ചീത്തവിളിയും തമ്മിലടിയും, കോച്ച് രാജിവച്ചു

പാകിസ്ഥാന്‍, ക്രീകറ്റ് ടീം, ലോകകപ്പ്
കറാച്ചി| vishnu| Last Modified ബുധന്‍, 18 ഫെബ്രുവരി 2015 (15:39 IST)
ലോകകപ്പില്‍ ഇന്ത്യക്കെതിരെ തകര്‍ന്നടിഞ്ഞതിന്റെ പേരില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ അസ്വസ്ഥത പുകയുന്നതായി വാര്‍ത്തകള്‍. കളിയില്‍ തോറ്റതിന് ശേഷം പാക് താരങ്ങള്‍ അസഭ്യം പറഞ്ഞതിനെ തുടര്‍ന്ന് ടീമിന്റെ കോച്ച് രാജിവച്ചു. പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിംഗ് കോച്ച്ഗ്രാന്റ് ലുഡനാണ് രാജിവെച്ചത്.
ഇന്ത്യയോട് തോറ്റതിലുള്ള അമര്‍ഷം ലുഡന്റെ നേര്‍ക്ക് പ്രയോഗിക്കുകയായിരുന്നു താരങ്ങള്‍.

സീനീയര്‍ താരവും മുന്‍ ക്യാപ്റ്റനുമായ ഷാഹിദ് അഫ്രീദി, അഹമ്മദ് ഷെഹ്‌സാദ്, ഉമര്‍ അക്മല്‍ എന്നിവരാണ് കോച്ചിനെ അസഭ്യം പറഞ്ഞത്. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെയാണ് ഷാഹിദ് അഫ്രീദി, അഹമ്മദ് ഷെഹ്‌സാദ്, ഉമര്‍ അക്മല്‍ എന്നീ താരങ്ങള്‍ ഗ്രാന്റ് ലുഡനോട് അപമര്യാദയായി പെരുമാറിയത്. ഇതൊടെ ഈ മൂന്ന്‌പേരും തന്നോട് സഹകരിക്കുന്നില്ല എന്നും തടസ്സങ്ങള്‍ ഉണ്ടാക്കുന്നു എന്നും ലുഡന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന് അയച്ച രാജിക്കത്തില്‍ പറയുന്നു.

പരാതി കിട്ടിയ ഉടന്‍ തന്നെ പി സി ബി ചെയര്‍മാര്‍ ഷഹരിയാര്‍ ഖാന്‍ ചീഫ് കോച്ച് വഖാര്‍ യൂനിസിനെയും ലുഡനെയും മാനേജരെയും വിളിച്ച് സംസാരിച്ചു എങ്കിലും അതൊന്നും ഫലം ചെയ്തില്ല. ഇതേതുടര്‍ന്നാണ് കോച്ച് രാജിവയ്ക്കാന്‍ തീരുമാനിച്ചത്. ലൂഡന്‍ രാജിവച്ചതോടെ അഫ്രീദി, അഹമ്മദ് ഷെഹ്‌സാദ്, ഉമര്‍ അക്മല്‍ എന്നവര്‍ക്കെതിരെ നടപടിയ്ക്ക് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നടപടി തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷമാണ് പാക് ടീമിന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫായി ലുഡനെ പി സി ബി നിയമിച്ചത്. കളിക്കാര്‍ ശരിയാംവണ്ണം പെരുമാറിയില്ലെങ്കില്‍ താന്‍ രാജിവെക്കും എന്ന് കോച്ച് നേരത്തെ പറഞ്ഞിരുന്നു. ലൂഡന്‍ രാജിവച്ച വാര്‍ത്ത മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ശനിയാഴ്ച വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് പാകിസ്താന്റെ അടുത്ത മത്സരം. അതിനിടെ ഇത്തരം വിവാദങ്ങള്‍ അനാവശ്യമായിരുന്നു എന്നാണ് ക്രിക്കറ്റ് ബോര്‍ഡും വിലയിരുത്തുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :