ന്യൂഡല്‍ഹി|
VISHNU.NL|
Last Modified തിങ്കള്‍, 10 നവംബര്‍ 2014 (17:49 IST)
ഇന്ത്യയില്‍ ഒട്ടേറെ സ്ഫൊടനങ്ങള്‍ നടത്തി രാജ്യമന്‍സാക്ഷിയെ മരവിപ്പിച്ച ഇന്ത്യന്‍ മുജാഹീദീന്‍ എന്ന തീവ്രവാദി സംഘടന ആന്തരിക സംഘര്‍ഷം മൂലം രണ്ടായി പിളര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യ മുജാഹിദീന്‍ സ്ഥപകനായ റിയാസ് ഫട്കലും,
സ്ഥപക നേതാവായ സുല്‍ത്താന്‍ അഹമ്മദ് അര്‍മാറും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് സംഘടന പിളരാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. റിയാസ് ഭട്കലിന്റെ സഹോദരനായ യാസിന്‍ ഭട്കലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ രഹസ്യാന്വേഷണ സംഘടനകള്‍ക്ക് നല്‍കിയത്.
പാക് ചാരസംഘടനയായ ഐഎസ്‌ഐയോടായിരുന്നു റിയാസിന്റെ വിധേയത്വം, അല്‍ ഖ്വയ്ദയുമായി ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കണമെന്നാണ് ഇയാള്‍ എപ്പോഴും ആഗ്രഹിച്ചിരുന്നത്. എന്നാല്‍ അര്‍മാറിന് താത്പര്യം സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ക്കൊപ്പം പ്രവര്‍ത്തിയ്ക്കാനായിരുന്നു. സംഘടനയില്‍ അര്‍മാരിന് പിന്തുണ കൂടുതല്‍ ലഭിക്കുകയും ചെയ്തതൊടെ സംഘടന രണ്ടായി പിളരുകയായിരുന്നു.
പാകിസ്താനില്‍ തീവ്രവാദത്തിന്റെ വേരുകള്‍ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച അര്‍മാര്‍ ഐഎസ്‌ഐയോടുള്ള റിയാസിന്റെ വിധേയത്വത്തെ ചോദ്യം ചെയ്തിരുന്നു. ഐഎസ്‌ഐയില്‍ നിന്നും റിയാസില്‍ നിന്നും ഇന്ത്യന്‍ മുജാഹിദ്ദീനെ മോചിപ്പിയ്ക്കണമെന്ന് അര്‍മാര്‍ ആഗ്രഹിച്ചു. സംഘടനയില്‍ അര്‍മാറിന്റെ ആശയങ്ങള്‍ക്ക് നല്ല പിന്തുണയും ലഭിച്ചു. ഇതോടെ റിയാസ് അല്‍ഖ്വയ്ദയില്‍ ചേരാന്‍ റിയാസ് തീരുമാനിക്കുകയായിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് പോരാട്ടങ്ങളില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പങ്കാളിയാകണമെന്ന തന്റെ ആഗ്രഹത്തെ ഐഎസ്‌ഐയും റിയാസ് ഭട്കലും എതിര്‍ത്തിരുന്നുവെന്ന് യാസിന്‍ ഭട്കല്‍ പറയുന്നു. റിയാസില്‍ നിന്നും ഐഎസ്‌ഐയില്‍ നിന്നും ഇന്ത്യന്‍ മുജാഹിദ്ദീനെ സ്വതന്ത്രമാക്കുന്നതിന് അര്‍മാറുമായി ചര്‍ച്ച നടത്താന്‍ താന്‍ പാകിസ്താനിലേയ്ക്ക് യാത്ര ചെയ്‌തെന്നും യാസിന്‍ ഭട്കല്‍ പറയുന്നു. എന്നാല്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് യാസിനെ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്യുകയായിരുന്നു.
നിലവില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ വേര്‍പെട്ട് രണ്ട് തീവ്രവാദ സംഘടനകളായിട്ടാണ് പ്രവര്‍ത്തിയ്ക്കുന്നത്. വളരെ കുറച്ച് അംഗങ്ങള്‍ മാത്രമുള്ള സംഘടനായണ് റിയാസിന്‍റേത്. അന്‍സാര്‍-ഉത്-തവാഹിദ് എന്ന പേരില്‍ അര്‍മാറിന്റെ സംഘടന രൂപം കൊണ്ടു. ഐസിസുമായി ബന്ധപ്പെട്ട റിക്രൂട്ട്‌മെന്റുകളിലാണ് ഈ സംഘടന ശ്രദ്ധ കേന്ദ്രീകകരിച്ചിരിയ്ക്കുന്നത്. ഇന്ത്യയില്‍ നിന്ന് തീവ്രവാദികളെ ഇറാഖിലേക്ക് റിക്രൂട്ട് ചെയ്തത് ഈ സംഘടനയവാമെന്നാണ് രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.