ബെയ്റൂട്ട്|
VISHNU.NL|
Last Modified ബുധന്‍, 29 ഒക്‌ടോബര്‍ 2014 (12:49 IST)
ഇറാഖിലും സിറിയയിലും നിരവധി സ്ഥലങ്ങള്‍ പിടിച്ചെടുത്തുകൊണ്ട് അധികാരം വ്യാപിപ്പിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിനെതിരേ പൊരുതിക്കൊണ്ടിരിക്കുന്ന കുര്‍ദ്ദ് സൈനികര്‍ ഇനി സിറിയയിലും പടനയിക്കും. സിറിയയിലുള്ള ഐഎസ് ഭീകരര്‍ക്കെതിരേ പോരാടാന്‍ 150 അംഗ സൈനികരാണ് സിറിയയിലേക്ക് പോരാട്ടത്തിനായി പോയിരിക്കുന്നത്. തുര്‍ക്കി വഴിയാണ് ഇവര്‍ സിറിയയിലേക്ക് പോവുക.
ഇതില്‍ പകുതി അംഗങ്ങള്‍ വിമാനമാര്‍ഗമാണ് തുര്‍ക്കിയിലേക്ക് പോകുന്നത്. ബാക്കിയുള്ളവര്‍ കരമാര്‍ഗം കനത്ത ആയുധ ശേഖരത്തിനൊപ്പം അനുഗമിക്കുകയാണ്. യന്ത്രത്തോക്കുകളും, ടാങ്ക് വേധ റോക്കറ്റുകളും, മിസൈലുകളും അടക്കമുള്ള ആയുധശേഖരവുമായാണ് ഇവര്‍ ഐഎസിനെ നേരിടാന്‍ പോകുന്നത്. ഇറാഖിലെ ഇര്‍ബിലില്‍ നിന്ന് ഇന്നലെയാണ് സംഘം പുറപ്പെട്ടത്.
നേരത്തെ പോരാടായി അതിര്‍ത്തി കടക്കുന്നതില്‍ നിന്ന് കുര്‍ദുകളെ തുര്‍ക്കി തടഞ്ഞിരുന്നെങ്കിലും, പിന്നീട് ഇതിന് അനുവാദം നല്‍കുകയായിരുന്നു. സിറിയയിലെ കൊബേന്‍ നഗരം പൂര്‍ണമായും തീവ്രവാദികളുടെ കയ്യില്‍ നിന്ന് പിടിച്ചെടുക്കുകയാണ് കുര്‍ദുകളുടെ ലക്ഷ്യം. രണ്ടുമാസമായി തുടരുന്ന സംഘര്‍ഷങ്ങളില്‍ കൊബേനില്‍ മാത്രം എണ്ണൂറിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.