ഇന്ത്യൻ മിസൈൽ പതിച്ച സംഭവം: പാകി‌സ്‌താൻ തിരിച്ചടിക്ക് തയ്യാറെടുത്തിരുന്നുവെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified ബുധന്‍, 16 മാര്‍ച്ച് 2022 (17:41 IST)
ഇന്ത്യൻ പാകിസ്‌താനിൽ പതിച്ച സംഭവത്തിൽ പാകിസ്‌താൻ തിരിച്ചടിക്ക് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. മാർച്ച് ഒമ്പതിന് ഒരു മിസൈല്‍ അബദ്ധത്തില്‍ വിക്ഷേപിക്കപ്പെടുകയും അത് പാകിസ്താനില്‍ ചെന്ന് പതിക്കുകയും ചെയ്തത് സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വിശദീകരിച്ചിരുന്നു. ഇതിന് സമാനമായി ഇന്ത്യയിലേക്ക് മിസൈൽ വിക്ഷേപിക്കാൻ തയ്യാരെടുത്തിരുന്നതായി വാർത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗാണ് റിപ്പോർട്ട് ചെയ്‌തത്.

പ്രാഥമിക തയ്യാറെടുപ്പുകൾക്കിടയിൽ എന്തോ തകരാർ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് പാകിസ്താന്‍ ഈ നീക്കത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നെന്നും ബ്ലൂം‌ബർഗ് പറയുന്നു.

2022 മാര്‍ച്ച് 9-ന്, പതിവ് അറ്റകുറ്റപ്പണികള്‍ക്കിടെ, സാങ്കേതിക തകരാറ് മൂലം ഒരു മിസൈല്‍ ആകസ്മികമായി വിക്ഷേപിക്കപ്പെട്ടുവെന്നാണ് സംഭവത്തിൽ ഇന്ത്യൻ വിശദീകരണം. അപകടത്തിൽ ആർക്കും തന്നെ ജീവഹാനി സംഭവിച്ചിരുന്നില്ല എന്നത് ആശ്വാസം നൽകുന്നതായി രാജ്‌നാ‌ഥ് സിങ് പാർലമെന്റിൽ പറഞ്ഞു.സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :