ഡ്രോണ്‍ ഉപയോഗിച്ച് പാക് അതിര്‍ത്തി വഴി ആയുധം കടത്താനുള്ള ഭീകരുടെ ശ്രമം സൈന്യം തടഞ്ഞു

ശ്രീനു എസ്| Last Updated: ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (08:26 IST)
ഡ്രോണ്‍ ഉപയോഗിച്ച് പാക് അതിര്‍ത്തി വഴി ആയുധം കടത്താനുള്ള ഭീകരുടെ ശ്രമം സൈന്യം തടഞ്ഞു. കശ്മീരിലെ അഖ്‌നൂര്‍ അതിര്‍ത്തിയിലൂടെയാണ് ഭീകരര്‍ ആയുധം കടത്താന്‍ ശ്രമിച്ചത്. ഇത് അഞ്ചാം തവണയാണ് ഡ്രോണുകള്‍ വഴിയുള്ള ആയുധക്കടത്ത് സൈന്യം തടയുന്നത്.

എകെ 47ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പ്രദേശത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രജൗരിയില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ പണവും ആയുധവും കടത്താന്‍ ശ്രമിച്ചത് സൈന്യം തടഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :