1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജി വയ്ക്കുമെന്ന് കെടി ജലീല്‍

Trivandrum
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജി വയ്ക്കുമെന്ന് മന്ത്രി കെടി ജലീല്‍. പ്രതിപക്ഷത്തിന്റേത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും തനിക്ക് കൗണ്‍സിലര്‍ ജനറലുമായി 2017മുതല്‍ ബന്ധമുണ്ടെന്നും ജലീല്‍ പറഞ്ഞു. 
 
ഷാര്‍ജാ സുല്‍ത്താന്റെ കുടുംബത്തിന്റെ കാര്യങ്ങളും പരിപാടികള്‍ ഏകോപിപ്പിച്ചിരുന്നതുമെല്ലാം സ്വപ്ന സുരേഷായിരുന്നുവെന്നും 2017 മുതല്‍ കൗണ്‍സില്‍ ജനറലിന്റെ എക്‌സിക്യൂട്ടിവ് സെക്രട്ടറിയായ സ്വപ്നാ സുരേഷുമായി പരിചയമുണ്ടായിരുന്നതായും മന്ത്രി പറഞ്ഞു. എന്നാല്‍ ഔപചാരികമായി അല്ലാതെ വ്യക്തിപരമായി സ്വപ്ന സുരേഷുമായി ബന്ധമില്ലായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അടുത്ത ലേഖനം
മൂന്ന് വർഷത്തിനിടെ ഇന്ത്യൻ അതിർത്തിയിൽ ചൈന സൈനിക കേന്ദ്രങ്ങൾ ഇരട്ടിയാക്കി: റിപ്പോർട്ട്