ഫത്തുല്ല|
VISHNU N L|
Last Modified ബുധന്‍, 10 ജൂണ്‍ 2015 (18:42 IST)
ബംഗ്ലാദേശിനെതിരായ ടെസ്റ്റിന്റെ ഒന്നാം ദിനം
ഇന്ത്യ മികച്ച നിലയില്‍ ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ 56 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 239 എന്ന മികച്ച നിലയിലാണ്. സെഞ്ച്വറിനേടിയ ശിഖര്‍ധവാനും(150) അര്‍ധസെഞ്ച്വറി നേടിയ മുരളി വിജയു(89)മാണ് ക്രീസില്‍.
101 പന്തിലാണ് ധവാന്റെ സെഞ്ച്വറി നേട്ടം. ടെസ്റ്റിൽ ധവാന്‍റെ മൂന്നാം സെഞ്ച്വറിയാണിത്.ആക്രമിച്ച് കളിച്ച ധവാന്‍ 47 പന്തില്‍ അര്‍ധസെഞ്ച്വറിയിലെത്തി. 176 റണ്‍സ് ബംഗ്ലാദേശിനെതിരെ ഇന്ത്യ നേടിയിട്ടുണ്ട്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ മഴ കാരണം കളി നിര്‍ത്തി വെയ്ക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 107 റണ്‍സെടുത്തിരുന്നു. നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
രണ്ടുവര്‍ഷത്തിനുശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയ ഹര്‍ഭജന്‍സിംഗ് അവസാന ഇലവനില്‍ സ്ഥാനം കണ്ടെത്തി. ഹര്‍ഭജനും അശ്വിനും നയിക്കുന്ന് സ്പിന്‍ നിരയും ഉമേഷ് യാദവും ഇഷാന്ത് ശര്‍മ്മയും വരുണ്‍ ആരോണും നയിക്കുന്ന പേസ് നിരയും ഉള്‍പ്പടെ അഞ്ച് ബൗളര്‍മായുമാണ് ടീം ഇന്ത്യ ഇറങ്ങിയത്.
ധോണിയുടെ അഭാവത്തില്‍ വൃദ്ധിമാന്‍ സാഹയാണ് വിക്കറ്റ് കീപ്പര്‍.
രോഹിത് ശര്‍മയും അജിങ്ക്യാ രഹാനെയും
അവസാന ഇലവനിൽ ഉൾപ്പെട്ടു. ടെസ്റ്റ് ക്യാപ്റ്റനായി ചുമതലയേറ്റ ശേഷമുള്ള വിരാട് കോലിയുടെ ആദ്യ മത്സരമാണിത്.
അതേസമയം ടോസ് ലഭിച്ചതിന്റെ ആനുകൂല്യം ഇന്ത്യക്ക് ലഭിച്ചേക്കാമെന്ന് ബംഗ്ലാദേശ് ക്യാപ്റ്റന്‍ മുഷ്ഫിക്കര്‍ റഹീം അഭിപ്രായപ്പെട്ടു.. പിച്ച് സ്പിന്നര്‍മാരെ തുണക്കുന്നതാണെന്നും അതിനാലാണ് മൂന്ന് സ്പിന്നര്‍മാരെ ടീമിൽ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിനായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ലിറ്റണ്‍ ദാസ് അരങ്ങേറും.