1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Indian Army Accident News

ലഡാക്കിലെ വാഹന അപകടത്തില്‍ മലയാളി സൈനികനും മരിച്ചു

Indian Army
ലഡാക്കിലെ വാഹന അപകടത്തില്‍ മലയാളി സൈനികന്‍ മരിച്ചു. സൈനിക വാഹനം നദിയില്‍ വീണാണ് അപകടം ഉണ്ടായത്. മലപ്പുറം സ്വദേശി ലാന്‍സ് ഹവില്‍ദാര്‍ മുഹമ്മദ് സജലാണ് മരിച്ചത്. 41വയസായിരുന്നു. അപകടത്തില്‍ ഏഴുപേരാണ് മരണപ്പെട്ടത്. 19തോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ വെസ്റ്റേണ്‍ കമാന്‍ഡിലേക്ക് മാറ്റുന്നതിനായി വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്. 
അടുത്ത ലേഖനം
ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം, മത്സ്യബന്ധനത്തിന് 52 ദിവസം നിയന്ത്രണം