1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India Vaccination Narendra Modi

പിന്നിട്ടത് നാഴികക്കല്ല്, ഇത് ഇന്ത്യയെ പുച്ഛിച്ചവര്‍ക്കുള്ള മറുപടി: നരേന്ദ്ര മോദി

Vaccination
രാജ്യത്ത് നൂറ് കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനായത് ഓരോ പൗരന്റെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിനേഷന്‍ രംഗത്ത് അഭിമാന നിമിഷമാണെന്ന് മോദി പറഞ്ഞു. നൂറ് കോടി എന്നത് ഒരു ചെറിയ സംഖ്യയല്ല. ഇതൊരു നാഴികക്കല്ലാണ്. ഇന്ത്യ കോവിഡിനെ തോല്‍പിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചവരുണ്ടായിരുന്നു. ഇന്ത്യയെ പുച്ഛിച്ച് തള്ളിയവര്‍ ഉണ്ടായിരുന്നു. ഈ നേട്ടം അവര്‍ക്കുള്ള മറുപടിയാണ്. ഈ കോവിഡ് മഹാമാരിയെ ഇന്ത്യ തോല്‍പിക്കുക തന്നെ ചെയ്യുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ മോദി പറഞ്ഞു. 
 
അടുത്ത ലേഖനം
നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി, സ്‌കൂളുകള്‍ അടച്ചു; ചൈനയില്‍ വീണ്ടും പിടിമുറുക്കി കൊവിഡ്