കെഎസ്ആര്‍ടിസി യൂണിയന്‍ ഹിത പരിശോധനയില്‍ സിഐറ്റിയു ടിഡിഎഫ്, ബിഎംഎസ് യൂണിയനുകള്‍ക്ക് അംഗീകാരം

ശ്രീനു എസ്| Last Modified ശനി, 2 ജനുവരി 2021 (09:05 IST)
തിരുവനന്തപുരം; കെഎസ്ആര്‍ടിസി യൂണിയന്‍ ഹിത പരിശോധനയില്‍ സിഐറ്റിയു, ചിഡിഎഫ് ,ബിഎംഎസ് യൂണിയനുകള്‍ക്ക് അംഗീകാരം ലഭിച്ചു. തിരഞ്ഞെടുപ്പില്‍ 15 %ത്തിലധികം വോട്ടുകള്‍ നേടുകള്‍ നേടുന്ന സംഘടനയ്ക്കാണ് അംഗീകാരം ലഭിക്കുക. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മൂന്ന് യൂണിയനുകള്‍ക്കും അംഗീകരാം ലഭിച്ചത്.

തിരഞ്ഞെടുപ്പില്‍ സിഐടിയുവിന് 9457 വോട്ടുകള്‍ ലഭിച്ചു. (35.24 %), ടിഡിഎഫിന് 6271 വോട്ടുകളും (23.37% ), ബിഎംഎസിന് 4888 വോട്ടുകളും ലഭിച്ചു ( 18.21%) വോട്ടുകള്‍ നേടിയാണ് അംഗീകാരം നേടിയത്. മുന്‍പ് സിഐടിയു ,ടിഡിഎഫിനും മാത്രമാണ് അംഗീകരാം ഉണ്ടായിരുന്നത്.
വോട്ടവകാശം ഉണ്ടായിരുന്ന 27471 വോട്ടര്‍മാരില്‍ 26848 പേരാണ് വോട്ടെടുപ്പില്‍ സമ്മതിദാനാവകാശം
വിനിയോഗിച്ചത്. കെഎസ്ആര്‍ടിസിയുടെ ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് ഇനി മുതല്‍ അംഗീകൃത യൂണിയന്‍ പ്രതിനിധികളുമായാണ് മാനേജ്‌മെന്റ് ചര്‍ച്ച നടത്തുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :