കൊവിഡ് 19: എല്ലാ വിസകൾക്കും ഏപ്രിൽ 15 വരെ കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തി

അഭിറാം മനോഹർ| Last Modified വ്യാഴം, 12 മാര്‍ച്ച് 2020 (08:54 IST)
ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത നടപടികളുമായി കേന്ദ്രസർക്കാരും. രോഗവ്യാപനം തടയുന്നതിനായി ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും ഇന്ത്യ റദ്ദാക്കി.ഏപ്രിൽ 15 വരെയുള്ള വിസകളാണ് വിലക്ക്. നേരത്തെ കൊവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമായിരുന്നു വിലക്കുണ്ടായിരുന്നത്. എന്നാൽ രോഗം ആഗോളമഹാമാരിയെന്ന ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപനം വന്നതോടെ പട്ടിക നീട്ടുകയായിരുന്നു.

വെള്ളീയാഴ്ച്ച മുതലായിരിക്കും വിലക്ക് നിലവിൽ വരിക. അതേസമയം വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര തലത്തിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇന്ത്യ നോഡൽ ഓഫിസറെ ഇന്ത്യ നിയമിക്കും.നൂറിലധികം രാജ്യങ്ങളിൽ രോഗം പടർന്നു പിടിച്ച സാഹചര്യത്തിൽ ലോകാരോഗ്യസംഘടനയാണ് രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചത്. അത്യന്തം ആശങ്കാജനകമായ സാഹചര്യമാണ് ലോകത്ത് നിലനിൽക്കുന്നതെന്നും വാർത്താകുറിപ്പിൽ പറഞ്ഞു.ചൈനക്ക് പുറത്ത് രണ്ടാഴ്ചക്കിടെ രോഗികളുടെ എണ്ണത്തിൽ 13 മടങ്ങ് വർധനവുണ്ടായെന്നാണ് വിലയിരുത്തൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :