Last Modified ബുധന്‍, 6 മാര്‍ച്ച് 2019 (12:16 IST)
ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെതിരായ തെളിവുകൾ
ഇന്ത്യ ഐക്യരാഷ്ട്ര സഭ രക്ഷാ സമിതി അംഗ രാജ്യങ്ങൾക്ക് കൈമാറി. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുളള പ്രമേയം സുരക്ഷാ സമിതിയിൽ വരാനിരിക്കെയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്. ചൈനയുൾപ്പെടെയുളള സുരക്ഷാ സമിതിയിലെ 13 അംഗ രാജ്യങ്ങൾക്കാണ് ഇന്ത്യ മസൂദ് അസറിനെതിരായ തെളിവുകൾ കൈമാറിയത്.
ഈ പ്രമേയത്തിൽ നിലപാടറിയിക്കാൻ മാർച്ച് 13 വരെയാണ് സമയം. ഈ സാഹചര്യത്തിലാണ് ഇന്ത്യ തെളിവ് കൈമാറിയിരിക്കുന്നത്. ജമ്മുവിലെ ജെയ്ഷെ ഭീകരവാദികളും പാകിസ്ഥാനിലെ ഭീകരവാദികളും തമ്മിൽ നടത്തിയിട്ടുളള ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുളള തെളിവുകളാണ് ഇന്ത്യ കൈമാറിയിരിക്കുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യക്കു അനുകുലമായ നിലപാട് സമിതി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ ജെയ്ഷെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരാനായി പ്രഖ്യാപിക്കാന്‍ ഫ്രാന്‍സ്, ബ്രിട്ടന്,
അമേരിക്ക എന്നീ രാജ്യങ്ങൾ പ്രമേയം കൊണ്ട് വന്നിട്ടുണ്ട്. അമേരിക്ക പാക്കിസ്ഥാനെതിരായ നീക്കം ശക്തമാക്കിയിട്ടുണ്ട്. പാക് പൗരന്മാര്ക്ക് അഞ്ച് വര്‍ഷത്തെ കാലാവധിയോടെ നല്‍കിയിരുന്ന വിസ മൂന്ന് മാസത്തേയ്ക്ക് മാത്രമായി അമേരിക്ക വെട്ടിചുരുക്കി.തീവ്രവാദികള്‍ക്കെതിരെ സംരക്ഷിക്കുന്ന നടപടി പാക്ക് ഭാഗത്ത് നിന്നും ഉണ്ടാകുന്നസാഹചര്യത്തിലാണ് വിസ കാലാവധി വെട്ടികുറച്ചത്. ഇന്ത്യ നൽകിയ തെളിവുകളുടെ കൂട്ടത്തിൽ അമേരിക്കയുടെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ നൽകിയ തെളിവുകളുമുണ്ട്
അതേ സമയം അതിര്‍ത്തിയില്‍ പാക്ക് പ്രകോപനം തുടരുകയാണ്. രജോരി ജില്ലയിലെ സുന്ദര്‍ബാനി സെക്ടറില്‍ പുലര്‍ച്ചയോടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക്ക് സൈന്യം വെടിവച്ചു.