കാസർഗോഡ് അഞ്ചാംക്ലാസുകാരി ഫാനിൽ പ്ലാസ്റ്റിക് കയർ കെട്ടി തൂങ്ങിമരിച്ച നിലയിൽ

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (08:24 IST)
കസർഗോഡ്: കാസർഗോഡ് ബേക്കലിൽ അഞ്ചാംക്ലാസുകാരി ഫാനിൽ കെട്ടി തൂങ്ങിമരിച്ച നിലയിൽ. കാട്ടൂർമൂലയിലാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ പ്ലാസ്റ്റിക് കയറിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു പത്തുവയസുകാരി. കയർ മുറിച്ച് താഴെയിറക്കിയപ്പോൾ കുട്ടിയ്ക്ക് ജീവനുണ്ടായിരുന്നതായി വീട്ടുകാർ പൊലീസിനോട് പറഞ്ഞു.

അമ്മയും സഹോദരനും ചേർന്ന് കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. ആശുപത്രിയിൽ എത്തും മുൻപ് തന്നെ മരണം സംഭവിച്ചതായാണ് വിവരം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :