1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 7,584 fresh cases

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 7,584; മരണം 24

India
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 7,584. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 3,791 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലം 24 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം  36,267 ആയി.
 
ഇതുവരെ രോഗം ബാധിച്ച് രാജ്യത്ത് മരണപ്പെട്ടത് 524747 പേരാണ്. കൂടാതെ 194.76 കോടിയിലേറെ പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
വനമേഖലയ്ക്ക് ചുറ്റുമുള്ള പ്രദേശം പരിസ്ഥിതി ലോലമേഖലയാക്കിയ സുപ്രീംകോടതി വിധിക്കെതിരെ ഇടുക്കിയില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍