1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 30,549 new COVID19 cases

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 30,549; മരണം 422; വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 50 കോടിയിലേക്ക്

India
രാജ്യത്ത് പുതിയതായി 30,549 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ  38,887 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ 422 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം  3,17,26,507 ആയിട്ടുണ്ട്.
 
നിലവില്‍ 4,04,958 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. രോഗം മൂലം ഇതുവരെ 4,25,195 പേര്‍ രാജ്യത്ത് മരണപ്പെട്ടിട്ടുണ്ട്. അതേസമയം  47,85,44,114 പേര്‍ ഇതുവരെ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
മരം മുറി കേസ്: സംസ്ഥാനത്ത് ഒരാള്‍ കൂടി അറസ്റ്റില്‍