ശ്രീനു എസ്|
Last Modified ബുധന്‍, 21 ഏപ്രില്‍ 2021 (09:42 IST)
സംസ്ഥാനത്തെ കര്‍ഫ്യു ഇന്നുമുതല്‍ ശക്തമാകും. ഇന്നലെയായിരുന്നു കര്‍ഫ്യു നിലവില്‍ വന്നത്. ആദ്യദിനം ബോധവല്‍ക്കരണംപോലെയാണ് നടന്നതെങ്കില്‍ ഇന്നുമുതല്‍ കര്‍ഫ്യു കര്‍ശനമാകും. ഇന്നലെ ഒന്‍പതുമണിക്കു ശേഷവും വാഹനങ്ങള്‍ നിരത്തിലിറങ്ങിയിരുന്നു. എന്നാല്‍ ആദ്യദിനമായതിനാല്‍ പൊലീസ് നടപടികള്‍ കര്‍ശനമാക്കിയില്ല. എന്നാല്‍ ഇന്നുമുതല്‍ കര്‍ഫ്യു ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകും.
രണ്ടാഴ്ചത്തേക്കാണ് കര്‍ഫ്യു ഉള്ളത്. രാത്രി ഒന്‍പതുമണിമുതല്‍ രാവിലെ അഞ്ചുവരെയാണ് കര്‍ഫ്യു. അതേസമയം സംസ്ഥാനത്ത് ഇന്നും നാളെയുമായി മൂന്ന് ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. കര്‍ഫ്യുവില്‍ പെട്രോള്‍ പമ്പ്, പത്രം, പാല്‍, മാധ്യമപ്രവര്‍ത്തകര്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് ഇളവുണ്ട്.