തൃശൂര്‍ പൂരത്തിന് 15 ആനകളെ എഴുന്നള്ളിക്കുമെന്ന് പാറമേക്കാവ്

ശ്രീനു എസ്| Last Modified ബുധന്‍, 21 ഏപ്രില്‍ 2021 (08:50 IST)
തൃശൂര്‍ പൂരത്തിന് 15 ആനകളെ എഴുന്നള്ളിക്കുമെന്ന് പാറമേക്കാവ് ദേവസ്വം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കുന്നും എഴുന്നള്ളത്ത് നടത്തുന്നതെന്നും അറിയിച്ചിട്ടുണ്ട്. വെടിക്കെട്ട് സാധാരണ പോലെ നടത്തും എന്നാല്‍ സാമ്പിള്‍ വെടിക്കെട്ട്, ചമയ പ്രദര്‍ശനം എന്നിവ ഉണ്ടായിരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് തൃശൂര്‍ പൂരം നടക്കുന്നത്. വെള്ളിയാഴ്ച രാവിലെ മുതല്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിവരെ പൊതുജനങ്ങള്‍ക്ക് തൃശൂര്‍ സ്വരാജ് റൗണ്ടിലേക്ക് പ്രവേശനം ഇല്ല. പ്രവേശനത്തിന് അര്‍ഹരായവര്‍ക്ക് പൊലീസ് പാസുകള്‍ വിതരണം ചെയ്യും. രണ്ടായിരത്തോളം പോലീസായിരിക്കും നഗരത്തില്‍ വിന്യസിക്കപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :