രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2,76,070 പേര്‍ക്ക്; മരണം 3,874

ശ്രീനു എസ്| Last Modified വ്യാഴം, 20 മെയ് 2021 (10:31 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2,76,070 പേര്‍ക്ക്. കൂടതെ രോഗം മൂലം 3,874 പേരുടെ മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 3,69,077 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,57,72,400 ആയി ഉയര്‍ന്നു.

ഇതുവരെ രോഗം ബാധിച്ച് 2,87,122 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. നിലവില്‍ 31,29,878 സജീവ കേസുകളാണ് ഉള്ളത്. 18.70 കോടിയിലേറെ പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :