രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 11,739; മരണം 25

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 26 ജൂണ്‍ 2022 (11:25 IST)
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 11,739 ആണ്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 25 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രോഗബാധിതരായിരുന്ന 10917 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 92576 ആണ്. അതേസമയം ആകെ കൊവിഡ് മരണം 524999 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ കൊവിഡിനെതിരെ വാക്‌സിന്‍ സ്വീകരിച്ചത് 197.08 കോടി പേരാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :