ന്യൂഡല്‍ഹി|
VISHNU N L|
Last Modified ചൊവ്വ, 14 ജൂലൈ 2015 (16:40 IST)
അതിര്‍ത്തിയില്‍ നിരന്തരം പ്രകോപനങ്ങളുയര്‍ത്തുന്ന പാകിസ്ഥാന് തക്ക മറുപടി ഇന്ത്യന്‍ സൈന്യം തീര്‍ച്ചയായും നല്‍കുമെന്നും കാശ്‌മീര്‍ ഇന്ത്യയുടെ സുപ്രധാന ഭാഗങ്ങളിലൊന്നാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും റഷ്യയില്‍ കൂടിക്കാഴ്‌ച നടത്തിയ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് രാജ്‌നാഥ് നിലപാട് വ്യക്‌തമാക്കിയത്.
ഇരു പ്രധാനമന്ത്രിമാരും കൂടിക്കാഴ്ച നടത്തിയിട്ടും മുംബൈ ഭീകരാക്രമണക്കേസില്‍ പാകിസ്‌ഥാന്‍
സഹകരിക്കാത്തതിനെ മാധ്യമങ്ങള്‍ ചോദ്യം ചെയ്‌തു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ നിരവധിത്തവണയാണ് പാകിസ്‌താന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കഴിഞ്ഞ ആഴ്‌ചയില്‍ നടന്ന പാക് ആക്രമണത്തില്‍ അതിര്‍ത്തിയില്‍ രണ്ട് ബിഎസ്‌എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ജൂലൈ അഞ്ചിനും ജൂലൈ ഒമ്പതിനുമാണ് ജവാന്മാര്‍ കൊല്ലപ്പെട്ടത്.