ഇന്ത്യയെ ആക്രമിക്കാന്‍ ഭീകരര്‍ക്ക് ഐഎസ്‌ഐ നിര്‍ദ്ദേശം; സംഘടനകള്‍ക്ക് ഫണ്ടും നല്കി

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (17:55 IST)
ഇന്ത്യയെ ആക്രമിക്കാന്‍ ഭീകരസംഘടനകള്‍ക്ക് ഐ എസ് ഐയുടെ നിര്‍ദ്ദേശം. ലഷ്‌കര്‍ - ഇ - തൊയ്‌ബ, ജയിഷ് - ഇ - മൊഹമ്മദ്, ഹിസ്‌ബുള്‍ മുജാഹിദീന്‍, സിഖ് ആക്രമണകാരികള്‍, ബബ്ബര്‍ ഖത്സ ഇന്റര്‍നാഷണല്‍, ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സ് എന്നീ സംഘടനകള്‍ക്കാണ് ഇന്ത്യയെ ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.

പഞ്ചാബ്, ജമ്മു കാശ്‌മിര്‍, ഡല്‍ഹി അല്ലെങ്കില്‍ ഇന്ത്യയുടെ ഏതെങ്കിലും ഭാഗങ്ങളില്‍ ആക്രമണം നടത്താനാണ് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. ഇന്റലിജന്‍സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞയിടെ ഭീകരസംഘടനകളുമായി ഐ എസ് ഐ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ ആക്രമണം നടത്തുന്നതിന് ആവശ്യമായ ഫണ്ടും ഐ എസ് ഐ ഭീകരസംഘടനകള്‍ക്ക് നല്‌കിയിട്ടുണ്ട്.

അതേസമയം, സിഖ് തീവ്രവാദികള്‍ പാകിസ്ഥാനിലെ ഒരു ഗുരുദ്വാരയില്‍ ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സിന്റെ സഹായത്തോടെ പരിശീലനം നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് ജമ്മു കശ്മീര്‍ അധികൃതര്‍ക്കും കേന്ദ്രസേനയ്ക്കും വിവരം നല്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :