ജമ്മു|
vishnu|
Last Modified വെള്ളി, 30 ജനുവരി 2015 (11:38 IST)
ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.
അര്‍ണിയ, ആര്‍.എസ്.പുര എന്നിവിടങ്ങളിലെ എട്ടോളം അതിര്‍ത്തി ഔട്ട്പോസ്റ്റുകള്‍ക്ക് നേരെയാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. വ്യാഴാഴ്ച രാത്രി ഉണ്ടായ ആക്രമണത്തില്‍ മൂന്ന് ഗ്രാമീണര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.
പാകിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ചുള്ള രൂക്ഷമായ ആക്രമണമാണ് നടത്തിയത്. മോര്‍ട്ടാര്‍ ഷെല്ലുകള്‍ കൊണ്ടുള്ള ആക്രമണത്തെ തുടര്‍ന്ന് അര്‍ണിയയിലുള്ളവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ ജമ്മുവിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അധികൃതര്‍ അറിയിച്ചു.
ആക്രമത്തെ തുടര്‍ന്ന് പേടിച്ചു പോയ ഗ്രാമവാസികള്‍ വീടുകളിലെ വിളക്കുകള്‍ അണയ്ക്കുകയും ഷെല്ലാക്രമണത്തില്‍ നിന്നും രക്ഷപെടാനായി ബങ്കറുകളിലും വീടിന്റെ താഴെയുള്ള നിലകളിലും അഭയം പ്രാപിക്കുകയായിരുന്നു. ജനങ്ങളോട് വീടിനുള്ളില്‍ തന്നെ തുടരണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.