ഇനിയെങ്കിലും അവസാനിപ്പിക്കുമോ ?; അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണത്തെക്കുറിച്ച് വീമ്പു പറച്ചിൽ വേണ്ടെന്ന് മന്ത്രിമാർക്ക് പ്രധാനമന്ത്രിയുടെ താക്കീത്

അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണത്തെക്കുറിച്ച് വീമ്പു പറച്ചിൽ വേണ്ടെന്ന് മന്ത്രിമാർക്ക് പ്രധാനമന്ത്രിയുടെ താക്കീത്

   india , pakistan , narendra modi , URI attack , jammu kashmir , jammu , ഉറിയിലെ ആക്രമണം, ജമ്മു കശ്‌മീര്‍ , നരേന്ദ്ര മോദി , ഇന്ത്യന്‍ സൈന്യം , അരവിന്ദ് കേജ്‍രിവാള്‍
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 5 ഒക്‌ടോബര്‍ 2016 (18:22 IST)
ഉറിയിലെ ഭീകരാക്രമണത്തിന് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ നേതാക്കളുടെ വീമ്പു പറച്ചിലില്‍ വേണ്ടെന്ന് കേന്ദ്രമന്ത്രിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി താക്കീത് നല്‍കി. ഇന്ത്യയുടെ മിന്നലാക്രമണത്തില്‍ ബന്ധപ്പെട്ട അധികാരികൾ മാത്രം ഇതേക്കുറിച്ച് സംസാരിച്ചാൽ മതിയെന്നാണ് കേന്ദ്രമന്ത്രിസഭാ യോഗത്തിൽ മോദി വ്യക്തമാക്കിയത്.

അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം പാകിസ്ഥാന് തിരിച്ചടി നല്‍കിയതിന് പിന്നാലെ പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ അടക്കമുള്ളവര്‍ വീമ്പു പറച്ചിലുമായി രംഗത്തെത്തിയിരുന്നു. സൈന്യത്തെയും കേന്ദ്ര സര്‍ക്കാരിനെയും പ്രശംസിച്ച് ബി ജെ പി നേതാക്കള്‍ പതിവായി ചാനലുകള്‍ക്ക് മുമ്പില്‍ എത്തിയതോടെയാണ് പ്രസ്‌താവനകള്‍ക്ക് പ്രധാനമന്ത്രി തന്നെ നിയന്ത്രണം കല്‍പ്പിച്ചത്.

ഇതിനിടെ, കോൺഗ്രസ് നേതാക്കളും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും മിന്നലാക്രമണം നടത്തിയതിന്റെ തെളിവുകൾ സർക്കാർ പുറത്തുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിമാർക്ക് മോദി ശക്തമായ മുന്നറിയിപ്പ് നൽകിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :