ന്യൂഡൽഹി|
jibin|
Last Modified ശനി, 17 ജൂണ്‍ 2017 (20:33 IST)
പാകിസ്ഥാൻ ഇന്ത്യയിലും ഇന്ത്യ പാകിസ്ഥാനിലും ഉടനെയൊന്നും ക്രിക്കറ്റ് കളിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ മത്സരം ഞായറാഴ്‌ച നടക്കാനിരിക്കെയാണ് ബിജെപിയുടെ പ്രസ്‌താവന.
ഇന്ത്യയും പാകിസ്ഥാനും രാജ്യാന്തര ടൂർണമെന്റുകളിൽ മാത്രമാകും കളിക്കുക. അവരുമായി ദ്വിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റും ഉണ്ടാകില്ല. അത്തരം സാഹചര്യം ഉണ്ടായാല്‍ എതിർക്കുമെന്നും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ
അമിത് ഷാ മുംബൈയിൽ പറഞ്ഞു.
മുംബൈയിലെ പാർട്ടി ഘടകത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള അമിത് ഷായുടെ മഹാരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം മുംബൈയിൽ എത്തിയത്.