Last Modified വെള്ളി, 1 മാര്‍ച്ച് 2019 (17:10 IST)
അഭിന്ദനെ കൈമാറുന്നതിന് ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ സമാധാനത്തിന്റെ പ്രദീകമായി ചിത്രീകരിക്കാനുള്ള
പാകിസ്ഥാൻ ശ്രമങ്ങൾക്ക് തടയിട്ട് ഇന്ത്യ. അഭിനന്ദനെ സ്വീകരിക്കുമ്പോൾ വാഗയിൽ ഇന്ത്യ ബീട്രിൻ റിട്രീറ്റ് സൈനിക ചടങ്ങ് നടത്തില്ല. പതാക താഴ്ത്താതെ ഇന്ത്യ പാകിസ്ഥനോടുള്ള പ്രതിഷേധം അറിയിക്കും.
അതേ സമയം പകിസ്ഥാൻ പരേഡിനും പാതാക താഴ്ത്തലിനും ശേക്ഷമാകും അഭിനന്ദനെ ഇന്ത്യക്ക് വിട്ട് നൽകുക. ഇന്ത്യൻ പൈൽറ്റിനെ വിട്ടുനൽകുമ്പോൾ ബീട്രീൻ റിട്രീറ്റ് ചടങ്ങ് നടത്തണം എന്ന് പാകിസ്ഥാൻ ഇന്ത്യയോട് ആവശ്യം ഉന്നയിച്ചിരുന്നു എങ്കിലും ഇന്ത്യ ഇത് നിഷേധിക്കുകയായിരുന്നു.
ഇരു രാജ്യങ്ങളും ബീട്രിൻ റിട്രീറ്റ് ചടങ്ങ് നടത്തുന്നതോടെ പാകിസ്ഥാൻ ഇന്ത്യയുമായി സമാധാനത്തിന് ആഗ്രഹിക്കുകയാണ് എന്ന് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഉയർത്തിക്കാട്ടാനാണ് പാകിസ്ഥൻ ലക്ഷ്യം വച്ചത്. എന്നാൽ അതിർത്തിയിൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ പാകിസ്ഥാനെതിരെ ശക്തമായ നിലപട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ നടപടി.