പാകിസ്താനിലേക്ക് ഞാൻ പോകാം, ചാവേറായി പൊട്ടിത്തെറിക്കാം; ആർ എസ് എസ് നേതാവ് ശ്രീജിത്ത് പന്തളം

ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ ഞാനും യുദ്ധത്തിന് പോയിട്ടുണ്ട്

Last Modified വെള്ളി, 1 മാര്‍ച്ച് 2019 (15:44 IST)
- പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പാകിസ്ഥാനിലേക്ക് പോയി ചാവേറായി പൊട്ടിത്തെറിക്കാൻ തനിക്ക് സമ്മതമാണെന്ന് ആർ എസ് എസ് നേതാവ് ശ്രീജിത്ത് പന്തളം. മോഹൻ ഭാഗവത് സമ്മതിക്കുകയാണെങ്കിൽ താൻ പാകിസ്ഥാനിലേക്ക് പോകാമെന്നാണ് ഇദ്ദേഹം പറയുന്നത്.

‘മോഹൻജി ആവശ്യപ്പെട്ടാൽ ഒരു സ്വയം സേവകൻ എന്ന നിലയിൽ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യാൻ വേണ്ടി പോവാൻ ഞാൻ തയ്യാറാണ്.. ഇതിന് മുമ്പ് 1962 ൽ കമ്മികളുടെ ചങ്കിലെ ഇന്ത്യയെ ആക്രമിച്ചപ്പോൾ സ്വയം സേവകരുടെ കൂടെ ഞാൻ യുദ്ധത്തിന് പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് ചാവേറായി പാക്കിസ്ഥാനിൽ പോയി പൊട്ടിത്തെറിക്കുന്നതിനും എനിക്ക് മടിയില്ല.’- ശ്രിജിത് ഫേസ്ബുക്കിൽ കുറിച്ചു.

രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്നും സുരക്ഷ വീണ്ടും വർധിപ്പിക്കാൻ മോഡിജിക്ക് തന്നെ വോട്ട് ചെയ്യണമെന്നും ഇയാൾ ആവശ്യപ്പെടുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :