ബീജിംഗ്|
VISHNU.NL|
Last Modified ശനി, 19 ജൂലൈ 2014 (12:32 IST)
ഇന്ത്യന്‍ സംസ്ഥാനമായ ആരുണാചല്‍ പ്രദേശിനേ തങ്ങളുടെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടമിറക്കി
ചൈന ഇന്ത്യയെ വെല്ലുവിളിച്ചു. വിവാദ ഭൂപടത്തിന്റെ ലക്ഷക്കണക്കിന് പകര്‍പ്പുകള്‍ ചൈന സൈനികര്‍ക്കിടയില്‍ വിതരണം ചെയ്‌തതായി പിഎല്‍എ ഡെയ്‌ലി റിപ്പോര്‍ട്ടു ചെയ്തു.
ഭൂപടത്തില്‍ ഇന്ത്യയുടെ വടക്കു കിഴക്കന്‍ അതിര്‍ത്തിയിലെയും കിഴക്കന്‍ ചൈന കടലിലെയും തര്‍ക്ക സ്‌ഥലങ്ങള്‍ സ്വന്തം പ്രദേശങ്ങളായാണ് ചിത്രീകരിക്കുന്നത്. പിഎല്‍എയുടെ ലാന്‍സു കമാന്‍ഡിനു മാത്രമായി 15 ദശലക്ഷം പുതിയ ഭൂപടം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള് പറയുന്നത്‍.
അരുണാചല്‍ പ്രദേശ് സ്വന്തം ഭൂപ്രദേശമായി ചിത്രീകരിച്ച് ചൈന കഴിഞ്ഞ മാസം പുറത്തിറക്കിയ പുതിയ ഭൂപടം
ഇന്ത്യ അംഗീകരിച്ചിരുന്നില്ല. ചൈനയുടെ ഭാഗമായി ചിത്രീകരിച്ചതുകൊണ്ട് അരുണാചലല്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ലാതായി മാറുന്നില്ല എന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇക്കാര്യം പലതവണ ചൈനയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുളളതാണെന്നും ഇന്ത്യ വ്യക്‌തമാക്കിയിരുന്നു.