ജീവനക്കാരുടെ ജോലിസ്ഥലത്തെ കുറിച്ച് പുതിയ ആശയം മുന്നോട്ട് വച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 21 ഒക്‌ടോബര്‍ 2021 (11:01 IST)
ജീവനക്കാരുടെ ജോലിസ്ഥലത്തെ കുറിച്ച് പുതിയ ആശയം മുന്നോട്ട് വച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ. വാള്‍ സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തിലാണ് കമ്പനിയുടെ ഹൈബ്രീഡ് വര്‍ക്ക് പോളിസിയെ കുറിച്ച് അദ്ദേഹം പറഞ്ഞത്. ഭാവിയിലെ ജീവനക്കാരുടെ ജോലി സംബന്ധിച്ച സാഹചര്യങ്ങളെ കുറിച്ച് പറയുകയായിരുന്നു അദ്ദേഹം. ജീവനക്കാര്‍ അവരുടെ ജോലിസ്ഥലത്തെ കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നതായും ഭാവിയില്‍ ജോലി സ്ഥലങ്ങള്‍ എങ്ങനെയുള്ളതാവണമെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാര്‍ ആഴ്ചയില്‍ മൂന്ന് ദിവസം ഓഫീസിലും രണ്ടുദിവസം വീട്ടിലും ജോലി ചെയ്യുന്നത് നല്ല ആശയമാണെന്ന് സുന്ദര്‍ പിച്ചെ പറഞ്ഞു. കമ്പനിയുടെ 20-30 ശതമാനം ജീവനക്കാര്‍ സ്വമേധയ ഓഫീസ് ജോലിയില്‍ പ്രവേശിച്ചിട്ടുണ്ടെന്നും അദ്ദേഹ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :