അതിർത്തിയിൽ കനത്ത ജാഗ്രത; പാക് സൈന്യത്തിന്റെ മനസ്സിലിരിപ്പ് പിടികിട്ടി, മഞ്ഞുകാലം തുടങ്ങും മുമ്പ് അവരെ ഇന്ത്യയിലേക്ക് കയറ്റിവിടും!

അതിർത്തിയിൽ 27 പാക്ക് പോസ്റ്റുകളും 18 നിരീക്ഷണകേന്ദ്രങ്ങളും തകർത്തു: ബിഎസ്എഫ്

കശ്മീർ| aparna shaji| Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2016 (08:34 IST)
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യ- പാക് അതിർത്തിയിൽ കനത്ത ആക്രമണമാണ് നടക്കുന്നത്. ഇതുവരെ 27 പാക് സൈനിക പോസ്റ്റുകളും 18 നിരീക്ഷണ കേന്ദ്രങ്ങളും തകർത്തതായി ബി എസ് എഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. പ്രകോപനങ്ങൾ ഒന്നും ഇല്ലാതെയാണ് അതിർത്തിയിൽ ഇന്ത്യൻ സൈനികർക്കെതിരേയും അതിർത്തി ഗ്രാമങ്ങൾക്ക് നേരെയും വെടിയുതിർത്തത്.

ആക്രമണം സൃഷ്ടിച്ച് പാകിസ്ഥാന് ശക്തമായ തിരിച്ചടിയാണ് നൽകിയത്. തിരിച്ചടിയിൽ കുറഞ്ഞത് ഏഴ് പാക്ക് റേഞ്ചേഴേസ് സൈനികരെങ്കിലും കൊല്ലപ്പെട്ടതായും ഒട്ടേറെപ്പേർക്ക് പരുക്കേറ്റതായും ബി എസ് എഫ് വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വിളിച്ചുചേർത്ത സുരക്ഷാ അവലോകന യോഗത്തിലാണ് ബി എസ് എഫ് അധികൃതർ‌ ഇക്കാര്യം അറിയിച്ചത്.

മഞ്ഞുകാലം തുടങ്ങുന്നതിന് മുൻപേ അതിർത്തിയിൽ നുഴഞ്ഞുകയറാൻ തയാറായി നിൽക്കുന്ന ഭീകരരെ അതിന് സഹായിക്കുകയാണ് പാക്ക് സൈനിക വെടിവയ്പിന്റെ ഉദ്ദേശം. അതിർത്തി സംഘർഷഭരിതമാകുന്നതോടെ ഇന്ത്യൻ സൈന്യത്തിന്റെ ശ്രദ്ധമാറുകയും ഭീകർക്ക് നുഴഞ്ഞുകയറുകയും ചെയ്യാം. ഇതിനാണ് പാക് സൈനികർ പ്രകോപനമില്ലാതെ വെടിയുതിർക്കുന്നതെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ഒപ്പം മിന്നലാക്രമണത്തിന്റെ പ്രതികാരം വീട്ടുക എന്ന ലക്ഷ്യവും പകിസ്ഥാന് ഉണ്ട‌ത്രെ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :