വാഷിങ്ടൺ|
aparna shaji|
Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2016 (07:59 IST)
അമേരിക്കൻ പ്രസിഡന്റ തെരഞ്ഞെടുപ്പ് പ്രചരണം അന്തിമഘട്ടത്തിലേക്ക്. തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി
ഹിലരി ക്ലിന്റൺ ജയിച്ചാൽ അത് മൂന്നാം ലോകമഹായുദ്ധത്തിലേക്ക് വഴി തുറക്കുമെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. തെരഞ്ഞെടുപ്പ് പ്രചരണവേളയിലാണ് ട്രംപ് ഹിലരിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
റഷ്യൻ നിലപാടിനോട് ചേർന്നു നിൽക്കുന്ന പരാമർശങ്ങളാണ് ട്രംപ് നടത്തിയത്. ട്രംപിനെ റഷ്യൻ പക്ഷപാതിയെന്നും പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ കളിപ്പാവയെന്നുമൊക്കെയാണ് എതിരാളികൾ വിമർശിക്കുന്നത്. എന്നാൽ, പുടിന്റെ തത്തയെപ്പോലെ ട്രംപ് സംസാരിക്കുന്നുവെന്നാണു ‘മൂന്നാം ലോകയുദ്ധ’ പരാമർശത്തോടു ഹിലറി പക്ഷം പ്രതികരിച്ചത്.
പുടിന്റെ വിശ്വസ്തനും സഖ്യകക്ഷി നേതാവുമാണു ഷിറിനോവ്‌സ്‌കി. ലൈംഗിക വിവാദങ്ങളും തരംതാണ ആരോപണങ്ങളുമാണു പ്രചാരണത്തിൽ ഇതുവരെ നിറഞ്ഞാടിയതെങ്കിൽ ഇപ്പോൾ രാഷ്ട്രീയ, നയതന്ത്ര പ്രശ്നങ്ങൾ മുൻഗണനയിലേക്കു വരികയാണ്. ഇതിൽ മൂന്നാം ലോകയുദ്ധവാദം സജീവ ചർച്ചയാകുമെന്നാണു വിലയിരുത്തൽ.