ഐസിസി റാങ്കിംഗ് : കോലിയേയും രോഹിത്തിനെയും മറികടന്ന് ശുഭ്മാൻ ഗില്ലിൻ്റെ കുതിപ്പ്

അഭിറാം മനോഹർ| Last Modified ബുധന്‍, 25 ജനുവരി 2023 (15:32 IST)
ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിങ്ങിൽ വൻ കുതിപ്പ് നടത്തി ഇന്ത്യയുടെ യുവതാരം ശുഭ്മാൻ ഗിൽ. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഒരു ഇരട്ടസെഞ്ചുറിയും ഒരു സെഞ്ചുറിയുമടക്കം 360 റൺസാണ് അടിച്ചുകൂട്ടിയത്. ഇതൊടെ ഏകദിന റാങ്കിംഗിലും കുതിപ്പ് നടത്തിയിരിക്കുകയാണ് യുവതാരം.

പുതിയ ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ 734 റേറ്റിംഗ് പോയൻ്റുമായി ആറാം സ്ഥാനത്താണ് ശുഭ്മാൻ ഗിൽ. ശ്രീലങ്കെക്കെതിരായ ഏകദിന പരമ്പരയിൽ രണ്ട് പരമ്പരയിൽ 2 സെഞ്ചുറിയുമായി തിളങ്ങിയ വിരാട് കോലി ന്യൂസിലൻഡിനെതിരെ തിളങ്ങിയിരുന്നില്ല. ഒരു സ്ഥാനം താഴെയിറങ്ങി പട്ടികയിൽ ഏഴാമതാണ് കോലി. ഒമ്പതാം സ്ഥാനത്തുള്ള ഇന്ത്യൻ നായകൻ രോഹിത് ശർമയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം.

887 പോയൻ്റുമായി പാക് താരം ബാബർ അസമാണ് പട്ടികയിൽ ഒന്നാമത്. ദക്ഷിണാഫ്രിക്കൻ താരം റാസീ വാൻ ഡർ ഡസ്സൻ, ക്വിൻ്റൺ ഡികോക്ക് എന്നിവരാണ് പട്ടികയിലെ രണ്ടും മൂന്നും സ്ഥാനത്തുള്ളത്
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :