ഭീകരര്‍ക്കെതിരെ നടപടിയെടുക്കണം; പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക - ഇന്ത്യ ചൈനയുമായി ചര്‍ച്ച നടത്തി

  india , pakistan , pulwama attack , us , അമേരിക്ക , ഇന്ത്യ , പുല്‍‌വാമ അറ്റാക്ക് , ചൈന
വഷിംഗ്‌ടണ്‍| Last Updated: ബുധന്‍, 27 ഫെബ്രുവരി 2019 (09:30 IST)
നിയന്ത്രണരേഖ കടന്ന് പാകിസ്ഥാനിലെ ഭീകരകേന്ദ്രമായ ബാലാക്കോട്ടില്‍ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ പാക് സര്‍ക്കാരിന് മുന്നറിയിപ്പുമായി അമേരിക്ക.

ഭീകരര്‍ക്കെതിരായ ഇന്ത്യന്‍ നടപടിയില്‍ പ്രതിഷേധിച്ച് സൈനിക നടപാടില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോപെയോ പാക് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സ്വന്തം മണ്ണിലെ ഭീകര സംഘടനകള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാനും പാകിസ്ഥാനോട് അദ്ദേഹം നിര്‍ദേശിച്ചു.

വ്യോമാക്രമണം നടത്തിയതിന്റെ സാഹചര്യം ചൊവ്വാഴ്‌ച സുഷ്‌മ സ്വരാജ് മൈക് പോപെയേയുമായി കഴിഞ്ഞ ദിവസം പങ്കുവച്ചിരിരുന്നു. ഫോണിലൂടെയാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. വ്യോമാക്രമണം നടത്തിയതിന്റെ സാഹചര്യം ഇന്ത്യ ചൈനയേയും അറിയിച്ചു.

പാകിസ്ഥാനെതിരായ സൈനിക നീക്കമായിരുന്നില്ല ഇതെന്നും നടന്നത് ഭീകരവാദത്തിനെതിരായ നടപടിയാണെന്നും സുഷമ സ്വരാജ് വിശദീകരിച്ചു. പുൽവാമയിൽ ജയ്ഷ് ഇ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിൽ നാൽപ്പത് സിആ‌‌ർപിഎഫ് ജവാന്മാരെയാണ് ഇന്ത്യക്ക് നഷ്ടമായതെന്നും വിദേശകാര്യ മന്ത്രി ചൈനയെ ഓ‌ർമ്മിപ്പിച്ചു.

അതേസമയം, ജമ്മു കശ്‌മീര്‍ അതിർത്തിയിൽ പാക് സൈനികര്‍ വെടിവയ്പ്പ് തുടരുകയാണ്. ഗ്രാമീണരെ മറയാക്കി പാക് സൈന്യം മിസൈൽ, മോർടാർ ആക്രമണം നടത്തി. അമ്പതിലേറെ സ്ഥലങ്ങളില്‍ പാക് സൈന്യം ഷെല്ലാക്രമണം ശക്തമാക്കി. അഞ്ച് ഇന്ത്യന്‍ ജവാന്മാര്‍ക്ക് പരുക്കേറ്റു. ഇതോടെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു.

ഇന്ത്യയുടെ ആക്രമണത്തില്‍ പാക് സൈനികര്‍ക്ക് പരുക്കേറ്റു. നിരവധി പോസ്‌റ്റുകള്‍ തകരുകയും ചെയ്‌തു. ജമ്മു, രജൗറി, പൂഞ്ഛ് ജില്ലകളിലെ 55 ഗ്രാമങ്ങളിലാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചരമുതല്‍ പാക് സേന മോര്‍ട്ടാര്‍ ആക്രമണം നടത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :