ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുനഃരാരംഭിക്കാന്‍ അനുമതിയായി

ശ്രീനു എസ്| Last Updated: ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (12:37 IST)
ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ പുനഃരാരംഭിക്കാന്‍ അനുമതിയായി. നേരത്തെ പാര്‍ശ്വഫലം യുകെയിലെ ഒരാളില്‍ കണ്ടതിനെ തുടര്‍ന്ന് പരീക്ഷണം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഓക്‌സ്‌ഫോഡ് പരീക്ഷണം വീണ്ടും ആരംഭിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് അനുമതി നല്‍കിയത്.

പാര്‍ശ്വഫലം കണ്ടതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന പരീക്ഷണം ബ്രിട്ടനില്‍ കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ചിരുന്നു. പരീക്ഷണം വീണ്ടും ആരംഭിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ഡിസിജി ഐ നിര്‍ദേശിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :