വെബ്ദുനിയ ലേഖകൻ|
Last Updated:
ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (08:28 IST)
ഡൽഹി: വാക്സിൻ സ്വീകരിച്ചയാൾക്ക് അപൂർവ നാഡി രോഗം ബാധിച്ചതിനെ തുടർന്ന് രാജ്യത്ത് നിർത്തിവച്ച ഓക്സ്ഫഡ്-അസ്ട്രാസെനെക കൊവിഡ് വാക്സിന്റെ പരീക്ഷണം പുനരാരംഭിയ്ക്കാൻ അനുമതി. വാക്സിന്റെ രണ്ട് മൂന്ന് ഘട്ട പരീക്ഷണങ്ങൾ പുനരാരംഭിയ്ക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി. പരീക്ഷണം നടത്തുമ്പോൽ കൂടുതൽ ശ്രദ്ധ പുലർത്താനും ഡിസിജിഐ നിർദേശം നൽകിയിട്ടുണ്ട്.
പരീക്ഷണ പ്രോട്ടോകോൾ ഹാജരാക്കാനും പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിനോട് ഡ്രഗ്സ് കൺട്രോൾ ജനറൽ ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിന് സ്വീകരിച്ച യുവതിയ്ക്ക് അപൂർവ നാഡീ രോഗം ബാധിച്ചതിനെ തുടർന്ന് മറ്റു രാജ്യങ്ങളിൽ വാക്സിന്റെ പരീക്ഷണം നിർത്തിവച്ചരുന്നു ഇതോടെ ഇന്ത്യയിൽ പരീക്ഷണം നിർത്തിവയ്ക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിനൊട് ഡിസിജിഐ ആവശ്യപ്പെടുകയായിരുന്നു. മറ്റു രാജ്യങ്ങളിൽ പരീക്ഷണം പുനരാരംഭിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയിലും അനുമതി നൽകിയത്. ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന വക്സിൻ പരീക്ഷണമാണ് ഇത്.