രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു, 24 മണിക്കൂറിൽ 86,432 പേർക്ക് രോഗം

അഭിറാം മനോഹർ| Last Modified ശനി, 5 സെപ്‌റ്റംബര്‍ 2020 (10:28 IST)
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാൽപ്പത് ലക്ഷം പിന്നിട്ടു. കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ മാത്രം പത്ത് ലക്ഷത്തോളം പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,432 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 40,23,179 ആയി. ഇന്നലെ മാത്രം 1089 പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ രോഗബാധിതരായി മരിച്ചവരുടെ എണ്ണം 69,561 ആയി.നിലവിൽ 8,46, 395 പേരാണ് ചികിത്സയിൽ ഉള്ളത്.


നിലവിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ലോകത്ത് ർണ്ടാമതുള്ള ബ്രസീലുമായി ഒരു ലക്ഷത്തിൽ താഴെ വ്യത്യാസത്തിലാണ് ഇന്ത്യ. കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തെ രോഗബാധിതരുടെ എണ്ണം അനിയന്ത്രിതമായി ഉയരുകയാണ്. മഹാരാഷ്ട്രയില്‍ ഇന്നലെയും റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനുള്ളിൽ 19,218 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. ആന്ധ്രയിൽ 10776 കേസുകളും കര്‍ണാടകയിൽ 9280 ഉം, തമിഴ്നാട്ടിൽ 5,976 ഉം തെലങ്കാനയിൽ 2478 ഉം കേസുകൾ ഇന്നലെ റിപ്പോർട്ട് ചെ‌യ്‌തു. അതേസമയം രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്ന ഡൽഹിയിൽ ഇന്നലെ 2914 പേർക്ക് രോഗം സ്ഥിരീകരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :