രാജ്യത്ത് കൊവിഡ് ശമിക്കുന്നു: കഴിഞ്ഞ 24മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2,57,299 പേര്‍ക്ക്

ശ്രീനു എസ്| Last Modified ശനി, 22 മെയ് 2021 (12:17 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,57,299 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3,57,630 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 2,62,89,290 ആയി. ആകെ രോഗമുക്തര്‍ 2,30,70,365 ആണ്. 4194 പേരാണ് ഇന്നലെ കൊവിഡ് മൂലം മരിച്ചത്. ആകെ മരണം 2,95,525 ആയി ഉയര്‍ന്നു. നിലവില്‍ 29,23,400 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ആകെ 19,33,72,819 പേര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :