അനുബന്ധ വാര്‍ത്തകള്‍
- പേടിപ്പിച്ച് രാജ്യത്തെ പ്രതിദിന കോവിഡ് നിരക്ക്; ഇന്നലെ 58,000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് കണക്ക്
- രണ്ട് ദിവസം കൊണ്ട് സംസ്ഥാനത്ത് 9 ശതമാനം കുട്ടികള്‍ക്ക് വാക്സിന് നല്കി; ഇന്ന് നല്‍കിയത് 98,084 പേര്‍ക്ക്
- സംസ്ഥാനത്ത് ഇന്ന് 3640 പേർക്ക് കൊവിഡ്, 30 മരണം
- ഒമിക്രോൺ: സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ, വിവാഹത്തിനും മരണാനന്തര ചടങ്ങിനും 75 പേർ
- ഒറ്റ ദിവസം പത്ത് ലക്ഷം പേർക്ക് കൊവിഡ്, യുഎസിൽ കൊവിഡ് സുനാമി
കഴിഞ്ഞ ചൊവ്വാഴ്ച പതിനായിരത്തില്‍ താഴെ, ഒരാഴ്ച കഴിഞ്ഞപ്പോള്‍ 58,000 രോഗികള്‍ ! രാജ്യത്തെ വിറപ്പിച്ച് മൂന്നാം തരംഗം
ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗം അതിതീവ്രമാകുന്നു. കഴിഞ്ഞ ഒരാഴ്ചയിലെ കോവിഡ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പ്രതിദിന രോഗികളുടെ എണ്ണം അതിവേഗമാണ് ഉയരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാജ്യത്ത് പതിനായിരത്തില്‍ താഴെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോള്‍ അത് 58,000 ആയി. ഇന്നലെ രാജ്യത്ത് 57,974 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഈ നിലയില്‍ തുടര്‍ന്നാല്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കാനും സാധ്യതയുണ്ട്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര ബഹുദൂരം മുന്നിലാണ്. ഇന്നലെ മഹാരാഷ്ട്രയില്‍ 18,466 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളില്‍ 9,073 പേര്‍ക്കും ഡല്‍ഹിയില്‍ 5,481 പേര്‍ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.