ബീജിംഗ്|
jibin|
Last Modified വെള്ളി, 15 മെയ് 2015 (10:52 IST)
ഇന്ത്യയില്‍ 10 ബില്ല്യണ്‍ കോടി ഡോളറിന്റെ നിക്ഷേപത്തിന് തയാറായി ചൈന. ഇരു രാജ്യങ്ങളും തമ്മില്‍ തന്ത്രപ്രധാനമായ 24 കരാറുകളില്‍ ഒപ്പിട്ടു. ബീജിംഗില്‍ ചൈനീസ് പ്രധാനമന്ത്രി ലീ കൂ ചിയാങ്ങുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് ഈ കാരാറുകള്‍ ഒപ്പിട്ടത്. ചെന്നൈയില്‍ ചൈന പുതിയ കോണ്‍സുലേറ്റ് ഓഫീസ് തുടങ്ങാനും ധാരണയായി.
ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പര സഹകരണം വളര്‍ത്തണമെന്ന് മോഡി ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഈ സാഹചര്യം ഉണ്ടായാല്‍ മാത്രമെ രണ്ടു രാജ്യങ്ങള്‍ക്കും വളരാന്‍ കഴിയുകയുള്ളു. അതിര്‍ത്തി മേഖലയില്‍ സമാനമായ വെല്ലുവിളിയാണ് ഇരു രാജ്യങ്ങളും നേരിടുന്നതെന്നും ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ മോഡി പറഞ്ഞു.
അതേ സമയം ഈ നൂറ്റാണ്ട് ഏഷ്യയുടെതാണെന്നും, അതില്‍ മുഖ്യപങ്കാളികള്‍ ആകേണ്ടത് ഇന്ത്യയും ചൈനയുമാണെന്നും ചൈനീസ് പ്രധാനമന്ത്രി ലീ കൂ ചിയാങ് സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് ഒപ്പിട്ട കരാറുകളില്‍ മിക്കതും വ്യാപര മേഖലയിലാണ്. അതേ സമയം നേരത്തെ പ്രതിനിധി സംഘ ചര്‍ച്ചയില്‍ അതിര്‍ത്തി പ്രശ്‌നങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ ഇന്ത്യയും, സില്‍ക്ക് റൂട്ട് വ്യാപര വിഷയങ്ങള്‍ ചൈനയും ഉന്നയിച്ചിരുന്നു. ഇതിന് പുറമേ കമ്യൂണിക്കേഷന്‍,
വിദ്യാഭ്യാസ രംഗങ്ങളില്‍ സഹകരണം വര്‍ദ്ധിപ്പിക്കമണമെന്ന്