കടന്നുകയറാൻ ശ്രമിച്ചാൽ ശക്തമായി ചെറുക്കാൻ സൈന്യത്തിന് നിർദേശം: അതിർത്തിയിൽ നിർണായക നീക്കങ്ങൾ

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (12:10 IST)
ഡല്‍ഹി: ചൈനീസ് സേനയുടെ കടന്നുകയറ്റത്തെ ശക്തമായി ചെറുക്കാൻ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി ഇന്ത്യ. ചൈന നിയന്ത്രണരേഖ ലംഘിച്ച് കടന്നുകയറ്റം തുടരുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം പാംഗോങ് തടാക തീരത്തുനിന്ന് സേനയെ പിന്‍വലിക്കേണ്ടതില്ലെന്നും ഇന്ത്യ തീരുമാനിച്ചു.

പ്രതിരോധ, വിദേശകാര്യമന്ത്രിമാര്‍ സ്ഥിതിഗതികള്‍ സുക്ഷമായി നിരീക്ഷിയ്ക്കുകയാണ്. ചർച്ചകൾ തുടരുന്നതിനിടെ ധാരണകൾ നിലനിൽക്കേ തന്നെ കടന്നുകയറാനുള്ള ശ്രമങ്ങൾ ചൈനീസ് സേന നടത്തുന്നതിൽ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. എന്നാൽ ഇന്ത്യ അതിർത്തി ലംഘിച്ച് മനപ്പൂർവം പ്രകോപനം സൃഷ്ടിയ്ക്കുകയണ് എന്നാണ് ചൈനയുടെ വാദം. അതിർത്തിയിൽ നിയന്ത്രണരേഖ ലംഘിച്ച് കടന്നുകയറാനുള്ള ചൈനീസ് പട്ടാക്കാളക്കാരുടെ ശ്രമം ഇന്ത്യൻ സേന തടഞ്ഞിരുന്നു.

ഇന്ത്യൻ പ്രദേശമായ ചുഷൂലിൽ ആധിപത്യം ഉറപ്പിയ്ക്കുന്നതിനായി ടാങ്കുകൾ ഉൾപ്പടെയുള്ള സന്നാഹങ്ങളുമായായിരുന്നു ആഗസ്റ്റ് 29ന് രാത്രിയിൽ ചൈനീസ് സേനയുടെ നീക്കം. ഇത് ഇന്ത്യൻ സേന പരാജയപ്പെടുത്തുകയും, പ്രദേശത്ത് ഇന്ത്യൻ സൈന്യം നിലയുറപ്പിയ്ക്കുകയുമായിരുന്നു. ഇതിന് പിന്നാലെയും ചൈന കടന്നുകയറാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഇന്ത്യൻ സേന പരാജയപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :