വെബ്ദുനിയ ലേഖകൻ|
Last Modified ബുധന്‍, 2 സെപ്റ്റംബര്‍ 2020 (10:16 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത് 78,357 പേർക്ക്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 37 ലക്ഷം കടന്നു. 37,69,524 പേർക്കാണ് രാജ്യത്താകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 1,045 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 66,333 ആയി.
8,01,282 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 29,019,09 പേർ രാജ്യത്ത് കൊവിഡിൽനിന്നും രോഗമുതി നേടി. 24 മണിക്കൂറിനിടെ 10,12,367 സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. രാജ്യത്ത് ഇതുവരെ 4,43,37,201 സാംപിളുകൾ ടെസ്റ്റ് ചെയ്തതായി ഐസിഎംആർ അറിയിച്ചു.