ഇന്ത്യ - ചൈന അതിര്‍ത്തിയിലെ റോഡ് നിര്‍മ്മാണം ഇന്ത്യ പുനഃരാരംഭിച്ചു

ശ്രീനു എസ്| Last Updated: വെള്ളി, 12 ജൂണ്‍ 2020 (12:39 IST)
- അതിര്‍ത്തിയിലെ റോഡ് നിര്‍മ്മാണം പുനരാരംഭിച്ച് ഇന്ത്യ. ഇന്ത്യാ - ചൈന അതിര്‍ത്തിയിലെ തന്ത്ര പ്രധാനമായ മുന്‍സിയാരി ബുഗ്ദിയാര്‍ മിലാം ഭാഗത്തെ റോഡ് നിര്‍മ്മാണം ആണ് ആരംഭിച്ചത്. 65 കിലോമീറ്റര്‍ നീളമുള്ള ഈ റോഡ് ഇന്ത്യ ചൈന അതിര്‍ത്തിയിലെ അവസാന സൈനിക പോസ്റ്റ് വരെ എത്തും.

ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ ആണ് റോഡ് നിര്‍മ്മാണം നടത്തുന്നത്. നിര്‍മാണാവശ്യത്തിനായി ലാപ്സ ഭാഗത്ത് വലിയ പാറകള്‍ പൊട്ടിക്കാനുള്ള യന്ത്ര സാമഗ്രികള്‍ ഹെലികോപ്ടറില്‍ എത്തിച്ചിട്ടുണ്ട്. പത്തുവര്‍ഷം മുന്‍പ് ആരംഭിച്ച റോഡിന്റെ പണി 45 കിലോമീറ്റര്‍ പൂര്‍ത്തിയായിട്ടുണ്ട്. പാറപൊട്ടിച്ചാല്‍ ബാക്കിഭാഗങ്ങള്‍ പൂര്‍ത്തിയാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :