ന്യൂഡൽഹി|
AISWARYA|
Last Updated:
ശനി, 22 ഏപ്രില്‍ 2017 (08:22 IST)
ചൈനയ്ക്കെതിരെയുള്ള ആയുധമെന്ന നിലയില്‍ ദലൈലാമയെ ഉപയോഗിക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്ന് ചൈന. ദലൈലാമയുടെ അഭിപ്രായ പ്രകടനങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമാണെന്ന് തെറ്റിദ്ധരിക്കേണ്ടെന്നും
ചൈന വ്യക്തമാക്കി. ചൈനീസ് വാർത്താമാധ്യമമായ ഗ്ലോബൽ ടൈംസ് വഴിയാണ് ഈ
ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയത്.
അരുണാചൽ സന്ദർശിച്ചാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന ചൈനയുടെ മുന്നറിയിപ്പ് മറികടന്നാണ്
ദലൈലാമ അരുണാചലിൽ എത്തിയത്. എന്നാല്‍ അത് സാധാരണയാണെന്നായിരുന്നു ദലൈലമായുടെ മറുപടി. കുടാതെ താന്‍ ഇന്ത്യക്കെതിരെയുള്ള ആയുധംമാണെന്ന ചിന്ത തെറ്റാണെന്നും ദലൈലാമ വ്യക്തമാക്കി.
അതേസമയം ദലൈലാമയെ മുൻനിർത്തിയുള്ള കളി ഉചിതമായ തീരുമാനമല്ലെന്ന് വൈകാതെ വ്യക്തമാകുമെന്നും ചൈനീസ് മാധ്യമം മുന്നറിയിപ്പു നൽകി. ദലൈലാമയുടെ അരുണാചൽ സന്ദർശത്തിന് വലിയ വില ഇന്ത്യ നൽകേണ്ടി വരുമെന്നും ഗ്ലോബൽ ടൈംസ് ചൂണ്ടികാട്ടി
എന്നാല്‍ ഇതിന് മറുപടിയായി ഇന്ത്യ രംഗത്തെത്തിയിരുന്നു. ദലൈലാമയെ ഇറക്കി കളിയ്ക്കേണ്ടതില്ലെന്നും ലാമയുടെ സന്ദര്‍ശനം രാഷ്ട്രീയപരമല്ലെന്നും വിശ്വാസത്തിന്റെ ഭാഗമാണെന്നും ഇന്ത്യ വ്യക്തമാക്കി. ഗ്ലോബല്‍ ടൈംസും വിമര്‍ശനവുമായി എത്തിയതോടെയാണ് ഈ ഇന്ത്യയുടെ പ്രതികരണം ഉണ്ടായത്.