മഹാവിഷ്‌ണുവിന്റെ അനുഗ്രഹമോ ?; അഴിക്കുള്ളില്‍ നിന്നും ധോണി രക്ഷപ്പെട്ടു!

ധോണിയുടെ ഈ രക്ഷപെടല്‍ മഹാവിഷ്‌ണുവിന്റെ അനുഗ്രഹമോ ?

 Ms dhoni , supremcourt , God of big deals , dhoni add , indian team , സുപ്രീംകോ​ട​തി , ബിസിനസ് ടുഡേ , ധോണി , മഹാവിഷ്ണു , ഗോഡ് ഓഫ് ബിഗ് ഡീല്‍സ്
ന്യൂ​ഡ​ൽ​ഹി| jibin| Last Updated: വ്യാഴം, 20 ഏപ്രില്‍ 2017 (17:34 IST)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെയുണ്ടായിരുന്ന ഹ​ർ​ജി സുപ്രീംകോ​ട​തി ത​ള്ളി. ധോണി മ​ഹാ​വി​ഷ്ണു​വി​ന്‍റെ വേ​ഷ​ത്തി​ൽ പ​ര​സ്യ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ സംഭവത്തിലെ ഹര്‍ജിയാണ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ട​ങ്ങി​യ ബെ​ഞ്ച് ത​ള്ളി​യ​ത്.

ധോ​ണി ഹി​ന്ദു മ​ത​വി​ശ്വാ​സ​ത്തെ ഹ​നി​ക്കു​ന്ന രീ​തി​യി​ൽ പ​ര​സ്യ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​വെ​ന്നു ചൂ​ണ്ടി കാ​ട്ടി​യാ​ണ് ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി​ സു​പ്രീംകോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്.

2013 ഏപ്രിലില്‍ ബിസിനസ് ടുഡേ എന്ന മാസികയില്‍ പ്രത്യക്ഷപ്പെട്ട കവര്‍ ചിത്രമാണ് വിവാദങ്ങള്‍ക്കു തുടക്കമിട്ടത്. ഗോഡ് ഓഫ് ബിഗ് ഡീല്‍സ് എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ചിത്രത്തില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ കയ്യിലേന്തി മഹാവിഷ്ണുവിന്‍റെ രൂപത്തിലാണ് ധോണി പ്രത്യക്ഷപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :