അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾക്ക് കൂടി നിരോധനം
- ഗോവ മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
- അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: ഇന്ത്യൻ സൈനികന് വീരമൃത്യു
- രാജ്യത്ത് കൊവിഡ് മൂലം മരിക്കുന്നവരില്‍ മൂന്നില്‍ രണ്ടുപേരും പുരുഷന്മാര്
- കടന്നുകയറാൻ ശ്രമിച്ചാൽ ശക്തമായി ചെറുക്കാൻ സൈന്യത്തിന് നിർദേശം: അതിർത്തിയിൽ നിർണായക നീക്കങ്ങൾ
ഇത് ചൈനയ്ക്കുള്ള മുന്നറിയിപ്പ്: നിരോധനത്തിലുള്ളത് 2020ല്‍ ഏറ്റവും കൂടുതല്‍ തുക ഗ്രോസ് ചെയ്ത ഗെയിമായ പബ്ജി
പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് വലിയ വളര്‍ച്ചയായിരുന്നു പബ്ജി കൈവരിച്ചിരുന്നത്. പബ്ജി ചൈനീസ് ഗെയിം അല്ലെങ്കിലും ഇതിന്റെ ഉടമകള്‍ ടെന്‍സെന്റ് ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ്. ദക്ഷിണകൊറിയയുടെ പേരിലാണ് പബ്ജി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ 69 എ വകുപ്പ് പ്രകാരമാണ് നിരോധനം.
കഴിഞ്ഞമാസം മാത്രം 1700കോടിയിലധികം രൂപയുടെ വരുമാനമാണ് ഈയൊരു ഗെയിമിലൂടെ ചൈനീസ് കമ്പനി നേടിയത്. മെയ് 2020 -ലെ ഏറ്റവും കൂടുതല്‍ തുക ഗ്രോസ് ചെയ്ത ഗെയിമുകളുടെ പട്ടികയില്‍ ഒന്നാമതായി ഇടം പിടിച്ച ഗെയിമാണ് പബ്ജി.