അനുബന്ധ വാര്‍ത്തകള്‍
- ഐപിഎല്ലിൽ ആ നാല് പേരെ സൂക്ഷിക്കണം, ഇന്ത്യൻ ബൗളർമാരെ പ്രശംസിച്ച് മാത്യൂ ഹെയ്ഡൻ
- രാജ്യത്ത് കൊവിഡ് മൂലം മരിക്കുന്നവരില്‍ മൂന്നില്‍ രണ്ടുപേരും പുരുഷന്മാര്
- കടന്നുകയറാൻ ശ്രമിച്ചാൽ ശക്തമായി ചെറുക്കാൻ സൈന്യത്തിന് നിർദേശം: അതിർത്തിയിൽ നിർണായക നീക്കങ്ങൾ
- ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 90ശതമാനം പേര് 40വയസിന് മുകളിലുള്ളവര്‍; മൂന്നില്‍ രണ്ടുപേരും പുരുഷന്മാര്
- ഡിസംബറോടെ ട്രെയിൻ സർവീസുകൾ പൂർണമായും പുനഃസ്ഥാപിച്ചേയ്ക്കും: മാർച്ച് വരെ പ്രത്യേക നിരക്ക്
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: ഇന്ത്യൻ സൈനികന് വീരമൃത്യു
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ഇന്ന് പുലർച്ചെയാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. രജൗരിയിൽ നടന്ന പാക് വെടിവെയ്പിൽ ഒരു സൈനികനാണ് വീരമൃത്യു വരിച്ചത്. നിയന്ത്രണ രേഖയിൽ രജൗരി ജില്ലയിലെ കേരി സെക്ടറിൽ നടന്ന വെടിവെയ്‌പ്പിൽ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് രജൗരിയിൽ പാക് പ്രകോപനം ഉണ്ടാകുന്നത്. ഓഗസ്റ്റ് 30ന് നടന്ന ആക്രമണത്തിൽ നൗഷേര സെക്ടറിൽ ഒരു ജവാൻ കൊല്ലപ്പെട്ടിരുന്നു.